തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ ഫീൽഡ് വിസിറ്റിനോ പോകരുതെന്ന് സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ.പി. സുധീറിന് രേഖാമൂലം നിർദേശം നൽകി. വിഷയം വിവാദമായപ്പോൾ മുഖ്യമന്ത്രി ഉരുളാൻ തുടങ്ങി. ശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്‌ധരും മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുൻപഠനങ്ങളുടെ വിവരങ്ങൾ നൽകുകയോ ചെയ്യരുതെന്ന് ഉത്തരവിൽ പറയുന്നു. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഉരുൾ പൊട്ടൽ പ്രദേശങ്ങളിലേക്ക് ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്‌ധർക്കും വിലക്ക് ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി കാര്യത്തെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ സന്ദേശം സിനിമയിലെ ശങ്കരാടി ശൈലിയിൽ താത്വിക അവലോകന ഉരുളലുമായി മുഖ്യമന്ത്രി വിജയൻ രംഗത്ത് വന്നു. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദർശനത്തിനോ പോകരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയാണ് ഉത്തരവ് ഇറക്കി ശാസ്ത്ര സാങ്കേതിക കൗൺസിലിന് കൈമാറിയത്.
Bbbവയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശമെന്നാണ് ഉത്തരവിലുള്ളത്. അതീവ പരിസ്ഥിതിലോല മേഖലയായ മുണ്ടക്കൈയിൽ ഉരുൾപൊട്ടലിലേക്ക് നയിച്ച കാരണങ്ങളും മുൻ പഠന റിപ്പോർട്ടുകളും മാധവ് ഗാഡ്ഗിലിന്റെ മുന്നറിയിപ്പുകളും ചർച്ചയാകുന്ന സാഹചര്യത്തിലാണ് മേപ്പാടിയിലേക്ക് ശാസ്ത്രജ്ഞരെ വിലക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഭാവിയിൽ ഇത്തരം ചർച്ചകൾ ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു ഉത്തരവെന്ന് ശാസ്ത്രസമൂഹത്തിൽ നിന്ന് വിമർശനം ഉയർന്നത്.
പിന്നാലെ , ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്‌ധരും ഉരുൾ ബാധിത ഭൂമി സന്ദർശിക്കരുതെന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിർദേശം നൽകിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അത്തരം ഒരു നയം സർ ക്കാരിനില്ലെന്നും അങ്ങനെ തോന്നിപ്പിക്കുന്ന വിധത്തിൽ നടപ്പിലാക്കിയ നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ പിൻവലിക്കാൻ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് നിർദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദർശനത്തിനോ പോകരുത് എന്നാണ് നിർദേശം നൽകിയിരുന്നത്. സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെൻ്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗൺസിലിന് കൈമാറിയിരുന്നത്.
To hide the truth from Madhyam, Tingu gave the number, then Dasan turned the number back and locked it...